ഓർമ്മയിലെ ഒരു ശിശിരം വെള്ളിയാഴ്ച തിയേറ്ററുകളിൽ

Jaihind Webdesk
Wednesday, July 31, 2019

ഓർമ്മയിലെ ഒരു ശിശിരം ഓഗസ്റ്റ് രണ്ടിന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ ഗാനങ്ങളും ട്രെയിലറും എല്ലാം മികച്ച സ്വീകാര്യത നേടിയിരുന്നു.

സിനിമയുടെ പേര് പോലെ തന്നെ മനോഹരമായ ചില ഓർമ്മകളാണ് ചിത്രം പറയുന്നത്.

മലർവാടി ആർട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ദീപക് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. സ്‌കൂൾ വിദ്യാർഥിയായാണ് ദീപക് ചിത്രത്തിൽ എത്തുന്നത്. അനശ്വര പൊന്നമ്പത്ത് ആണ് നായിക.

ചിത്രത്തിൽ അലൻസിയർ, പാർവതി ടി, സുധീർ കരമന, സംവിധായകൻ ബേസിൽ ജോസഫ്, മൃദുൽ, എൽദോ, എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മാക്ട്രോ പിക്ചേഴ്സ് ഒരുക്കുന്ന ചിത്രത്തിന്‍റെ കഥ എഴുതിയിരിക്കുന്നത് വിഷ്ണു രാജാണ്.
Source: B4blaze