‘ഇടതുകൈ കൊണ്ട് കിറ്റും വലതുകൈ കൊണ്ട് ഫൈനും’ ; ഇതെന്ത് നയമെന്ന് പ്രതിപക്ഷം

 

തിരുവനന്തപുരം : സര്‍ക്കാര്‍ ഏർപ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് പ്രതിപക്ഷം നിയമസഭയില്‍. കൊവിഡില്‍ ജനജീവിതം ദുസഹമായപ്പോള്‍ പരിഹാരം കാണാന്‍ സര്‍ക്കാരിനായില്ല. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യവും ജനജീവിതത്തിലെ പ്രതിസന്ധിയും പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം നിയമസഭയില്‍.

ഒരു കാലത്ത് രാജ്യത്തിന് മാതൃകയായിരുന്നു കേരളമെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ഇന്ത്യയിലാണ്. ഇന്ത്യയില്‍ കൂടുതല്‍ കേരളത്തിലും. വലതുകൈകൊണ്ട് ഫൈനും ഇടതുകൈകൊണ്ട് കിറ്റും. ഇതെന്ത് നയമാണെന്നും ബവ്കോയിലേതുപോലെ മറ്റിടങ്ങളിലും സമയം കൂട്ടാത്തത് എന്തെന്നും പി.കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു.

കൊവിഡ് മൂലം ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടവും വരുമാനനഷ്ടവും ഉണ്ടായെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. കോവിഡ് പാക്കേജില്‍ 23,000 കോടി രൂപ ചെലവഴിച്ചെന്നും ധനമന്ത്രി വിശദീകരിച്ചു.

Comments (0)
Add Comment