‘ബജറ്റ് രാഷ്ട്രീയ പ്രസംഗം, കബളിപ്പിക്കല്‍’ ; ഐസക് ബാക്കിവെച്ച 5,000 കോടി എവിടെയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം : സംസ്ഥാന ബജറ്റിനെതിരെ പ്രതിപക്ഷം. ബജറ്റ് രാഷ്ട്രീയ പ്രസംഗമാണെന്നും അതിന്‍റെ പവിത്രത ഇല്ലാതാക്കിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. നയപ്രഖ്യാപനത്തിൽ പറയേണ്ടത് ബജറ്റിൽ പറഞ്ഞു. തോമസ് ഐസക് ഖജനാവിൽ ബാക്കിവെച്ചെന്ന് പറഞ്ഞ 5,000 കോടി രൂപ എവിടെയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഉത്തേജക പാക്കേജ് ജനങ്ങളെ കബളിപ്പിക്കുന്നതാണ്. കരാർ, പെൻഷൻ കുടിശിക കൊടുക്കുന്നതിനെ പാക്കേജെന്ന് പറയുന്നത് കബളിപ്പിക്കലാണ്. കൊവിഡ് മൂന്നാം തരംഗം ബജറ്റിൽ ഉൾപ്പെടുത്തിയതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ കൊവിഡ് പാക്കേജായ 20,000 കോടി ബജറ്റ് എസ്റ്റിമേറ്റിലില്ലെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. നീതി പുലർത്തുന്ന സമീപനമല്ല. കാപട്യം ഒളിപ്പിച്ച ബജറ്റെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment