സാമ്പത്തിക പ്രതിസന്ധി സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം; അടിയന്തര പ്രമേയ നോട്ടീസ്

 

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി അടിയന്തര പ്രമേയമായി പ്രതിപക്ഷം ഇന്ന് സഭയിൽ ഉന്നയിക്കും. കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുന്ന സാഹചര്യങ്ങൾ പ്രതിപക്ഷം സഭയിൽ തുറന്നുകാട്ടും. ഇതിലൂടെ സംസ്ഥാന സർക്കാരിന്‍റെ ധൂർത്തും കെടുകാര്യസ്ഥതയും അഴിമതിയും പ്രതിപക്ഷം സഭയിൽ ചോദ്യം ചെയ്യും. റോജി എം. ജോൺ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഗവർണറുടെ നയ പ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച ഇന്നും സഭയിൽ തുടരും.

Comments (0)
Add Comment