ചോദ്യോത്തര വേളയിൽ മദ്യനയം ബാർകോഴ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം; വിജിലന്‍സ് അന്വേഷണം വേണമെന്നാവശ്യം, സർക്കാർ വീണ്ടും പ്രതിക്കൂട്ടില്‍

 

തിരുവനന്തപുരം: ചോദ്യോത്തര വേളയിൽ മദ്യനയം ബാർകോഴ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം വീണ്ടും സർക്കാരിനെ പ്രതിക്കൂട്ടിലാക്കി. ബാർകോഴയിൽ വിജിലൻസ് അന്വേഷണം വേണമെന്ന് റോജി എം ജോൺ ആവശ്യപ്പെട്ടു. മദ്യനയത്തിൽ ടൂറിസം വകുപ്പ് നടത്തിയ ഇടപെടലുകളിലും ഇതിനായി ടൂറിസം വകുപ്പ് ഡയറക്ടർ വിളിച്ച് യോഗത്തിനെതിരെയും ശക്തമായ വിമർശനങ്ങൾ ഉയർന്നു. എന്നാൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ആരോപണങ്ങൾ നിഷേധിച്ചു.

മദ്യനയം ബാർകോഴ വിഷയങ്ങൾ ചോദ്യോത്തരവേളയിൽ സഭയിൽ അവതരിപ്പിച്ചാണ് പ്രതിപക്ഷം സർക്കാരിനെതിരെ വിമർശനം ഉയർത്തിയത്.  എക്സൈസ് വകുപ്പിനെ ഹൈജാക്ക് ചെയ്ത ടൂറിസം വകുപ്പ് മദ്യനയത്തിൽ നടത്തിയ നീക്കങ്ങൾ കെ. ബാബു, എൽദോസ് കുന്നപ്പള്ളി ഉൾപ്പെടെയുള്ളവരും സഭയിൽ ഉന്നയിച്ച് സർക്കാരിനെ പ്രതിക്കൂട്ടിലാക്കി. എന്നാൽ ടൂറിസം വകുപ്പ് മദ്യനയം ചർച്ച ചെയ്യാൻ യോഗം വിളിച്ചിട്ടില്ലെന്നും – മദ്യനയം സംബന്ധിച്ച് ഒരു ശുപാർശയും എക്സൈസ് വകുപ്പിന് നൽകിയിട്ടില്ലെന്നും ടൂറിസം മന്ത്രി മറുപടി നൽകി. ബാർകോഴ വിവാദം ചോദ്യോത്തര വേളയിൽ സജീവ ചർച്ചയാക്കി പ്രതിപക്ഷം സർക്കാരിനെ കടന്നാക്രമിക്കുകയായിരുന്നു.

Comments (0)
Add Comment