ക്ഷേമ പെന്‍ഷനില്‍ പ്ലക്കാർഡുകളുമായി പ്രതിപക്ഷ പ്രതിഷേധം; മരുന്ന് ക്ഷാമവും സഭയില്‍

 

തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കാത്തതില്‍ പ്രതിഷേധവുമായി പ്രതിപക്ഷം നിയമസഭയില്‍. മാസങ്ങളായി ക്ഷേമപെന്‍ഷന്‍ മുടങ്ങിയതോടെ ഇതിനെ ആശ്രയിച്ചു കഴിയുന്ന സാധാരണക്കാരുടെ ദുരിതം ഉയർത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. പ്ലക്കാർഡുകളുയർത്തിയായിരുന്നു പ്രതിഷേധം. സംസ്ഥാനത്തെ മരുന്ന് ക്ഷാമവും പ്രതിപക്ഷം സഭയില്‍ ഉയർത്തിക്കാട്ടി.

സംസ്ഥാനത്തെ മരുന്ന് ക്ഷാമത്തില്‍ ശക്തമായ വിമർശനമാണ് പ്രതിപക്ഷം ഉയർത്തിയത്. ആവശ്യത്തിന് മരുന്നുണ്ടെന്ന ആരോഗ്യമന്ത്രി വീണാ ജോർജ് മറുപടിയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദ്യം ചെയ്തു. സിഎജി റിപ്പോർട്ടിൽ തന്നെ വ്യക്തമാക്കിയിട്ടുള്ളത് സർക്കാർ ആശുപത്രികളില്‍ മരുന്ന് ക്ഷാമം ഉണ്ട് എന്നാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കെഎംസിഎല്‍ വഴിയുള്ള മരുന്ന് വിതരണ സംവിധാനം പരാജയപ്പെട്ടെന്നും മരുന്ന് ഇല്ല എന്നത് യാഥാർത്ഥ്യമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Comments (0)
Add Comment