പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം തുടരുന്നു. ഡൽഹിയിലുൾപ്പെടെ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. ഡൽഹിയിലും ഉത്തർപ്രദേശിലും അതീവ ജാഗ്രത തുടരുകയാണ്. അതിനിടെ വിദ്യാർത്ഥി പ്രതിഷേധത്തിനെതിരെ പ്രസ്താവന ഇറക്കിയ കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാനെതിരെ പ്രതിഷേധം ശക്തമായി. ഇന്നലെയും വിവിധയിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു.
അതേസമയം, പ്രതിഷേധങ്ങൾക്കിടെ പരിക്കേറ്റ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ ആർ എസ് ധാരാപുരിയെ കാണാൻ പോയ പ്രിയങ്ക ഗാന്ധിയെ തടഞ്ഞ സംഭവത്തിലും ശക്തമായ പ്രതിഷേധം ഉയരുകയാണ്. പ്രിയങ്ക ഗാന്ധിയെ സ്കൂട്ടറിൽ കൊണ്ടുപോയ കോൺഗ്രസ് പ്രവർത്തകന് യുപി പോലീസ് 6000 രൂപ പിഴ ചുമത്തിയിരുന്നു.
അതിനിടെ, പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർ പാകിസ്ഥാനിലേക്ക് പോകു എന്ന വിവാദ പരാമർശത്തിൽ മീററ്റ് എസ്പിക്ക് ശാസന. മേലിൽ ഇത്തരം പരാമർശങ്ങൾ നടത്തരുതെന്ന് ഉത്തർപ്രദേശ് ഡിജിപി ഒപി സിങ്ങ് ശാസിച്ചു. എസ്പിയുടെ പ്രസ്താവനയെ തള്ളി കേന്ദ്രസർക്കാർ നേരത്തെ രംഗത്തെത്തിയിരുന്നു. പൗരത്വ നിയമത്തിനെതിരെ ജാമിയ മിലിയയിലെ വിദ്യാർത്ഥികളുടെ സമരം 19ആം ദിവസവും തുടരുകയാണ്. ഉത്തർപ്രദേശിലും അതീവ ജാഗ്രത തുടരുകയാണ്. അതിനിടെ വിദ്യാർത്ഥി സമരത്തിനെതിരെ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാനെതിരെ പ്രതിഷേധം ശക്തമായി.