ട്രാൻസ്ഗ്രിഡ്‌ പദ്ധതിയിലെ അഴിമതി നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം; ആരോപണം വസ്തുതകളുടെ പിൻബലത്തിലെന്ന് പ്രതിപക്ഷം

വൈദ്യുതി വകുപ്പിനെതിരെ നിയമസഭയിൽ രേഖാമൂലം അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷം. ട്രാൻസ്ഗ്രിഡ്‌ പദ്ധതിയിലൂടെ 250 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് വി.ഡി സതീശൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ചു. ഇതുമായി ബന്ധപ്പെട്ട് യാതൊരു അന്വേഷണവും നടത്തില്ലെന്ന് ധനമന്ത്രി സഭയിൽ വ്യക്തമാക്കി.

ട്രാൻസ്ഗ്രിഡ്‌ പദ്ധതിയിൽ അഴിമതി നടന്നുവെന്ന് നിയമസഭയിൽ പ്രതിപക്ഷം ആവർത്തിച്ചു. പദ്ധതിയിലെ അഴിമതി സഭയിൽ രേഖാമൂലം എഴുതി നൽകിയാണ് ആരോപണം ഉന്നയിച്ചത്. ട്രാൻസ്ഗ്രിഡ്‌ പദ്ധതിയിലെ ടെൻഡറിൽ 80 ശതമാനം വരെ വർധന നടത്തിയെന്നാണ് ആരോപണം. ഉദ്രോഗസ്ഥന്മാരെ ഉപയോഗിച്ചുള്ള രാഷ്ട്രീയ അഴിമതിയാണിതെന്നും വകുപ്പ് മന്ത്രിക്ക് ഇതേക്കുറിച്ച് യാതൊരു അറിവുമില്ലെന്നും വി.ഡി സതീശൻ ആരോപിച്ചു.

എന്നാൽ സാധാരണ നടപടിക്രമങ്ങൾ പാലിച്ചാണ് ടെൻഡർ നടപടി പൂർത്തിയാക്കിയതെന്നും വൈദ്യുതി ബോർഡിന്‍റെ അധികാര പരിധിയിൽ നിന്നാണ് പദ്ധതികളെല്ലാം പൂർത്തീകരിച്ചതെന്നും വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു.

വസ്തുതകളുടെ പിൻബലത്തിലാണ് ആരോപണം ഉന്നയിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയിൽ പറഞ്ഞു. നിക്ഷിപ്ത താൽപ്പര്യക്കാരുടെ കറവപശുവാണ് ഈ കമ്പനികൾ സ്റ്റാർലൈറ്റിനും, എൽഎൻടിക്കും വേണ്ടി മാത്രം കരാർ ഉണ്ടാക്കിയതെന്നും രമേശ് ചെന്നിത്തല അരോപിച്ചു.

എന്നാൽ പദ്ധതിയിൽ അഴിമതിയില്ലെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ സർക്കാർ തയ്യാറല്ലെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു. ധനമന്ത്രിയുടെ മറുപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. വിഷയത്തിൽ നിയമപരമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.

Ramesh ChennithalaksebVD Satheesantransgrid project
Comments (0)
Add Comment