കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം ഇന്ന്; കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളടക്കം പ്രധാന ചർച്ച വിഷയം

Jaihind News Bureau
Friday, May 22, 2020

രാജ്യത്തെ നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം ഇന്ന്. 18 പ്രതിപക്ഷ പാർട്ടി നേതാക്കളെയാണ് സോണിയ ഗാന്ധി വിളിച്ച യോഗത്തിൽ പങ്കെടുക്കുന്നത്. ഉച്ചയ്ക്ക് ശേഷം വീഡിയോ കോൺഫറൻസിംഗ് വഴിയാണ് യോഗം. രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, സാമ്പത്തിക പാക്കേജ്, പാർലമെന്‍റ് കമ്മറ്റിയുടെ പ്രവർത്തനമില്ലായ്മ, തൊഴിൽ നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങൾ ഉൾപ്പെടെ യോഗത്തിൽ ചർച്ചയാകും.