വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് ഇല്ലാതാക്കരുത് : വിദ്യാഭ്യാസ മന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

Jaihind Webdesk
Wednesday, June 30, 2021

ഈ അധ്യയന വർഷം എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ഒഴിവാക്കിയത് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി  സതീശൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് കത്ത് നൽകി. നിരവധി വിദ്യാർത്ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നതാണ് സർക്കാർ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

ഈ അധ്യയന വർഷത്തിൽ എൻഎസ്എസ്, എൻസിസി, സ്‌കൗട്ടസ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് എന്നിവയിൽ ഉൾപ്പെട്ട വിദ്യാർഥികൾ ക്യാമ്പുകളിൽ പങ്കെടുത്തവരാണ്. ലോക് ഡൗൺ കാലത്തും സജീവമായി സേവനം ചെയ്ത വിദ്യാർഥികളെ സർക്കാർ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.