പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാളയാര്‍ സന്ദര്‍ശിക്കും

Jaihind Webdesk
Thursday, November 7, 2019

തിരുവനന്തപുരം : കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച വാളയാറിലെ പിഞ്ചുകുട്ടികളുടെ ദുരൂഹമരണം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ വാളയാറില്‍ നടക്കുന്ന പ്രതിഷേധ സംഗമം നാളെ (8-11-2019) രാവിലെ 10 മണിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. രാവിലെ 9 മണിക്ക് മരിച്ച കുട്ടികളുടെ വീട് പ്രതിപക്ഷ നേതാവ് സന്ദര്‍ശിക്കും. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് അദ്ധ്യക്ഷത വഹിക്കുന്ന പ്രതിഷേധ സംഗമത്തില്‍ വി.കെ.ശ്രീകണ്ഠന്‍ എം.പി., മഹിളാ കോണ്‍ഗ്രസ് മുന്റ അദ്ധ്യക്ഷ ബിന്ദു കൃഷ്ണ, എഐസിസി സെക്രട്ടറി അഡ്വ.ഫാത്തിമ റോസ്‌ന, കെ.പി.സി.സി. നിര്‍വാഹക സമിതി അംഗം കെ.എ.തുളസി, ജില്ലാ പ്രസിഡന്റ് കുമാരി.കെ.എല്‍., മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സംഗീത .സി, തങ്കമണി ടീച്ചര്‍ എന്നിവര്‍ പങ്കെടുക്കും.