‘സാധാരണക്കാർക്ക് നല്‍കാത്ത സൗജന്യ ഓണക്കിറ്റ് യുഡിഎഫ് ജനപ്രതിനിധികളും സ്വീകരിക്കില്ല’: പ്രതിപക്ഷ നേതാവ്

 

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും സപ്ലൈകോ നല്‍കുന്ന സൗജന്യ കിറ്റ് യുഡിഎഫ് ജനപ്രതിനിധികള്‍ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു മാത്രമാണ് ഇത്തവണ ഓണക്കിറ്റ് നല്‍കുന്നത്. അതുതന്നെ പൂര്‍ണ്ണതോതില്‍ നല്‍കാന്‍ കഴിഞ്ഞിട്ടുമില്ല. സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും നല്‍കാത്ത സൗജന്യ കിറ്റ് യുഡിഎഫ് ജനപ്രതിനിധികളും സ്വീകരിക്കില്ല. ഇക്കാര്യം സപ്ലൈകോ യേയും പ്രതിപക്ഷ നേതാവ് അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് ഇക്കുറി മഞ്ഞക്കാർഡുകാർക്ക് മാത്രമായി ഓണക്കിറ്റ് പരിമിതപ്പെടുത്തിയിരുന്നു. അതുതന്നെ എല്ലാവർക്കും നൽകുവാനും സർക്കാരിന് കഴിഞ്ഞിട്ടുമില്ല. ഇതിനിടയിലാണ് മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് സർക്കാർ ഓണക്കിറ്റ് പ്രഖ്യാപിച്ചത്. മന്ത്രിമാർ ഉൾപ്പെടെ എല്ലാ എംഎൽഎമാർക്കും എംപിമാർക്കും
ചീഫ് സെക്രട്ടറിക്കുമാണ് സപ്ലൈകോ സൗജന്യ ഓണക്കിറ്റ് നൽകാൻ തീരുമാനിച്ചത്. ഇതാണ് യുഡിഎഫ് ജനപ്രതിനിധികൾ സ്വീകരിക്കില്ലെന്ന് നിലപാട് സ്വീകരിച്ചത്.

Comments (0)
Add Comment