പി.എസ്.സി അന്വേഷണം സി.ബി.ഐക്ക് വിട്ടില്ലെങ്കില്‍ മറ്റു നിയമ വഴികള്‍ തേടും: രമേശ് ചെന്നിത്തല

ശ്രീറാമിനെതിരായ കേസ് അട്ടിമറിച്ചത് പൊലീസ്

തിരുവനന്തപുരം:    പി എസ് സിയുടെ വിശ്വാസ്യത തകര്‍ത്തത് ഇന്നത്തെ പി എസ് സി സംവിധാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.  ചെയര്‍മാനും, അംഗങ്ങളും ചേര്‍ന്നാണ് ഇതിന്റെ  വിശ്വാസ്യത  തകര്‍ത്തത്. അവരുടെ ഇന്റേണല്‍ വിജിലന്‍സ് അന്വേഷിച്ചപ്പോള്‍  ഇത്രയും കാര്യങ്ങള്‍ കിട്ടിയ സാഹചര്യത്തില്‍ പി എസ് സി ചെയര്‍മാന്‍ ഉള്‍പ്പെടെയുളളവര്‍ക്ക് പങ്ക് പുറത്ത് വരണമെങ്കില്‍ സി ബി ഐ അന്വേഷണം കൊണ്ടേ സാധ്യമാവുകയുള്ളു. സി ബി ഐ അന്വേഷണം കൊണ്ടല്ലാതെ മറ്റൊന്നും കൊണ്ട് തൃപ്തിപ്പെടാന്‍  കഴിയില്ല.കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റില്‍ വന്നവരുടെ കൂടി ഭാവി  ഈ സാഹചര്യത്തില്‍ അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്. ആ റാങ്ക് ലിസ്റ്റില്‍ പെട്ടെ അര്‍ഹരായവരെ ശിക്ഷിക്കണമെന്നാരും പറയുന്നില്ല. എന്നാല്‍ പിന്‍വാതിലിലൂടെ കടന്ന് വന്നവരെ  പുറത്താക്കണം. അതിനായി നിക്ഷപക്ഷവും നീതി പൂര്‍വ്വമായ അന്വേഷണം വേണം. അതിനാണ് സി ബി ഐ   വേണമെന്നു പറയുന്നത്. ഒന്നും ഭയക്കാനില്ലങ്കില്‍  സര്‍ക്കാര്‍ അേേന്വഷണം സി ബി ഐക്ക് വിട്ടുകൊടുക്കെട്ട. അല്ലാതെ യൂണിവേഴ്‌സിറ്റി കോളജിലെ അക്രമകാരികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ അത് അനുവദിക്കാന്‍ കഴിയില്ല. അന്വേഷണം സി  ബി ഐക്ക് വി്ട്ടില്ലങ്കില്‍ നിയമപരമായ  മറ്റു വഴികള്‍ തേടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മാലോകരെല്ലാം വിശ്വസിക്കുന്നത്  ശ്രീറാം വെങ്കിട്ടരാമന്‍  മദ്യപിച്ചാണ് വണ്ടിയോടിച്ചതെന്നാണ് മുഖ്യമന്ത്രി പത്ര സമ്മേളനത്തില്‍ പറഞ്ഞത. എന്നാല്‍  മുഖ്യമന്ത്രിയുടെ  കീഴിലുള്ള  പൊലീസിന്  മാത്രം അതിപ്പോഴും വിശ്വാസമായിട്ടില്ല. വാസ്തവത്തില്‍  മുഖ്യമന്ത്രിയുടെ വലിയ പരാജയമാണ് ഇത് കാണിക്കുന്നത്. പൊലീസാണ് ഈ കേസ് അട്ടിമറിച്ചത്.  സര്‍ക്കാര്‍ അതിന് കൂട്ടു നില്‍ക്കുകയായിരുന്നു.   ഈ കേസ് ആദ്യം മുതല്‍ തന്നെ തേച്ചുമായ്ചുകളയാനും അട്ടിമറിക്കാനുമാണ് പൊലീസ് ശ്രമിച്ചത്. എന്നാല്‍ മുഖ്യമന്ത്രി അത്  ഗൗരവമായി കണ്ടില്ല.  ഇപ്പോഴും  സര്‍ക്കാരിന്റെ  ഭാഗത്ത് നിന്നുളള  അലംഭാവം തുടരുകയാണ്. അല്ലങ്കില്‍ അദ്ദേഹത്തിന് ജാമ്യം കിട്ടുമായിരുന്നില്ല. അത് കൊണ്ട് തന്നെ ഈ  കേസില്‍   ഒരു കരാണവശാലും സത്യസന്ധമായ അന്വേഷണം നടക്കില്ലന്ന് ഉറപ്പാണ്‌

PSC ExamRamesh Chennithala
Comments (0)
Add Comment