ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനത്ത് വികസന സ്തംഭനം : രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, December 10, 2019

ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനത്ത് വികസന സ്തംഭനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോളേജ് യൂണിയൻ ചെയർമാൻമാരെ വിദേശത്തയക്കുന്നത് ധൂർത്താണെന്നും അടിസ്ഥാന വിദ്യാഭ്യാസ വികസനത്തിനുള്ള പണം വക മാറ്റുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴുള്ള ഈ ധൂർത്ത് ഉപേക്ഷിക്കണം. ധനകാര്യ മാനേജ്മെന്റിലെ വീഴ്ചയും ധൂർത്തും അഴിമതിയുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. 13 ന് യുഡിഎഫ് ബദൽ ധവളപത്രം പുറത്തിറക്കും. സംസ്ഥാനത്തിന്‍റെ യഥാർത്ഥ സാമ്പത്തിക ചിത്രം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

teevandi enkile ennodu para