പി ജയരാജന്‍ മരണദൂതനെന്ന് രമേശ് ചെന്നിത്തല ; പ്രതിരോധിക്കാതെ മുഖ്യമന്ത്രി

Jaihind Webdesk
Tuesday, October 29, 2019

RameshChennithala-sabha

താനൂരിലെ മുസ്‌ലിം ലീഗ് പ്രവർത്തകൻ ഇസ്‌ഹാഖിന്‍റെ കൊലപാതകത്തിൽ സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. പി ജയരാജന്‍ മരണദൂതനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. എത്ര കൊന്നാലും രക്തദാഹം തീരാത്ത പാർട്ടിയാണ് സി.പി.എമ്മെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പി ജയരാജന്‍ താനൂരില്‍ വന്നുപോയതിന് ശേഷമാണ് ഇസ്ഹാഖ് കൊല ചെയ്യപ്പെട്ടതെന്ന് എം.കെ മുനീര്‍ ആരോപിച്ചു. കേസന്വേഷണം പ്രത്യേക സംഘത്തെ ഏല്‍പിക്കണമെന്നും എം.കെ മുനീര്‍ ആവശ്യപ്പെട്ടു.

അതേസമയം പി ജയരാജനെതിരായ പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പി ജയരാജനെതിരായ പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.