ബജറ്റിന്മേലുള്ള ചർച്ചയിൽ ധനമന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. തോമസ് ഐസക്കിന്‍റെ ബജറ്റ് വർണശബളമായ വെടിക്കെട്ടാണെന്ന് വി.ഡി സതീശൻ എംഎൽഎയുടെ വിമർശനം. തിരുവനന്തപുരത്തെ അവഗണനയുടെ നഗരമാക്കിയെന്ന് വി.എസ് ശിവകുമാർ എംഎൽഎയും ആരോപിച്ചു.
ബജറ്റിലെ വാഗ്ദാനങ്ങൾ പലതും തനിയാവർത്തനങ്ങളാണെന്ന് പ്രതിപക്ഷം നേരത്തേ വിമർശനം ഉന്നയിച്ചിരുന്നു. ജനങ്ങൾക്ക് മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നതും യാഥാർഥ്യങ്ങൾ ഉൾകൊള്ളാത്തതുമാണ് ബജറ്റെന്നും ആരോപണമുണ്ട്. ബജറ്റിനെ വർണശബളമായ വെടിക്കെട്ടെന്ന് വിശേഷിപ്പിച്ച വി.ഡി സതീശൻ എംഎൽഎ. സംസ്ഥാനം വലിയൊരു കടക്കെണിയിലേക്കാണ് വീഴുന്നതെന്ന യാത്ഥാർത്യത്തെ ധനമന്ത്രി മറച്ചുവയ്ക്കുകയാണെന്നും കുറ്റപ്പെടുത്തി.
നികുതി പിരിച്ചെടുക്കാൻ പോലും സാധിക്കാത്ത രീതിയിൽ വലിയ അഴിമതിയും അരാജകത്വമാണ് നിയമ വകുപ്പിൽ നിലനിൽക്കുന്നത്. നികുതി വകുപ്പ് ഇത്രയും അധപതിച്ച മറ്റൊരു കാലം ഉണ്ടായിട്ടില്ലെന്നും വി.ഡി സതീശൻ ആരോപിച്ചു.
ബജറ്റിൽ തിരുവനന്തപുരം ജില്ലയെ അവഗണിച്ചതിൽ വി.എസ് ശിവകുമാർ എംഎൽഎയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ബജറ്റ് നിരാശാജനകമാണെന്ന് പ്രതികരിച്ച മോൻസ് ജോസഫ്. ബജറ്റിൽ കാർഷിക മേഖലയെ അവഗണിച്ചതിനെതിരെയും വിമർശനം ഉയർത്തി.
https://www.youtube.com/watch?v=pRkX2tZJgMY