കോവിഡ് 19 : സർക്കാരിന്‍റെയും അധികൃതരുടെയും വീഴ്ചകൾ ചൂണ്ടിക്കാട്ടും എന്നാല്‍ പടരാതിരിക്കാൻ സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ്ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷം

Jaihind News Bureau
Tuesday, March 17, 2020

കോവിഡ് 19 പടരാതിരിക്കാൻ സംസ്ഥാനസർക്കാർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും സർവക്ഷിയോഗത്തിൽ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷം. സർക്കാരിന്‍റെയും അധികൃതരുടെയും വീഴ്ചകൾ അക്കമിട്ട് നിരത്തി ചുണ്ടികാണിച്ച പ്രതിപക്ഷ നേതാവ് ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനില്ല എന്നും വ്യക്തമാക്കി.

കോവിഡ് 19 പടരുന്ന സാഹര്യത്തിൽ സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യാൻ ചേർന്ന സർവ്വകക്ഷി യോഗത്തിൽ സർക്കാർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ്ണ പിന്തുണയും സഹകരണവുമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അതേസമയം, കൊല്ലത്ത് നിരീക്ഷണത്തിലായിരുന്ന യുവാവിന്‍റെ കാര്യത്തിലും വർക്കലയിലും മൂന്നാറിലെ വിദേശികളുടെ കാര്യത്തിലും തിരുവനന്തപുരം ശ്രീചിത്രയിലെ ഡോക്ടറുടെ കാര്യത്തിലും വെള്ളനാട് സ്വദേശിയായ യുവാവിന്‍റെ കാര്യത്തിലും സംഭവിച്ച വീഴ്ചകൾ അക്കമിട്ട് നരിത്തിയാണ് പ്രതിപക്ഷ നേതാവ് സംസാരിച്ചത്. ഹാൻഡ് സാനിറ്റൈസർ ഉപയോഗം സംബന്ധിച്ച താനും എം കെ മുനീർ എം എൽ എയുമാണ് ആദ്യം സഭയിൽ സംസാരിക്കുന്നത് എന്നും അതിന് ദിവസങ്ങൾക്ക് ശേഷമാണ് സർക്കാരിന് ബ്രേക്ക് ദി ചെയ്ൻ ക്യാംപെയ്ൻ കൊണ്ട വരാൻ സാധിച്ചത് എന്നും അദ്ദേഹം ചുണ്ടിക്കാട്ടി. വീഴ്ചകൾ ചൂണ്ടിക്കാട്ടിയത് സർക്കാരിന്‍റെ ശ്രദ്ധയിൽ വിഷയങ്ങൾ കൊണ്ടുവരാനാണെന്നും രാഷ്ട്രീയമായി ഇതിനെയൊന്നും ഉപേയാഗിക്കാനില്ല എന്നു അദ്ദേഹം വ്യക്തമാക്കി.

മാസ്‌കുകളും സാനിറ്റൈസറും ആവശ്യത്തിന് ലഭിക്കാത്ത സാഹചര്യം ഉണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് എം.കെ മുനീർ വ്യക്തമാക്കി. വിമാനത്താവളങ്ങളിലെ പരിശോധന കർശനമാക്കേണ്ടതിന് ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് പരത്തിയ പരിഭ്രാന്തിയിൽ സംഭവിച്ച തകർച്ച അതീജിവിക്കാൻ കർഷകർക്ക് മോറോട്ടറിയം തിരിച്ചടവിനുളള കാലവധി നീട്ടി നൽകണമെന്ന് കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പി.ജെ ജോസഫ് ആവശ്യപ്പെട്ടു. പ്രതിസന്ധികൾക്കിടിയിലും ബാങ്ക ലോണുകളുമായി ബന്ധപ്പെട്ട നിരവധി പേർക്ക് ജപ്തി നോട്ടിസുകളും നിയമനടപടികളും നേരിടേണ്ടി വരുന്നതിനാൽ സർക്കാർ ഇടപ്പെട്ട പരിഹാരമുണ്ടാക്കണമെന്ന് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനുപ് ജേക്കബ് എം എൽ എ ആവശ്യപ്പെട്ടു. അതേസമയം, വിമർശനങ്ങളും വീഴ്ചകളും ഉന്നയിച്ചത് സർക്കാരിന്‍റെ ശ്രദ്ധയിൽ കാര്യങ്ങൾ കൊണ്ടുവരാൻ വേണ്ടി മാത്രമാണെന്നും പ്രതിപക്ഷം വ്യക്തമാക്കി.