സ്‌കൂൾ തുറക്കുന്നത് ജൂൺ ആറിലേക്ക് നീട്ടണമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, May 29, 2019

RameshChennithala-sabha

മധ്യവേനൽ അവധിക്ക് ശേഷം സ്‌കൂൾ തുറക്കുന്നത് ജൂൺ ആറിലേക്ക് നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചു. നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് യുഡിഎഫ് കക്ഷി നേതാക്കൾ കത്ത് നൽകി.

ജൂണ്‍ മൂന്നിന് സ്‌കൂൾ തുറക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ നാല്, അഞ്ച് തീയതികളിൽ ചെറിയ പെരുന്നാളാകാൻ സാധ്യതയുണ്ട്. അപ്പോൾ ആദ്യ ദിവസം സ്‌കൂൾ തുറന്നശേഷം രണ്ട് ദിവസം സ്‌കൂളിനു അവധി നൽകേണ്ടിവരും. അതിനാൽ സ്‌കൂൾ തുറക്കുന്ന തീയതി ആറാം തീയതിയിലേക്ക് മാറ്റുന്നതാണ് നല്ലത്. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് യുഡിഎഫ് കക്ഷി നേതാക്കൾ വിദ്യാഭ്യാസമന്ത്രിക്ക് കത്ത് നൽകി.