ആക്ഷേപകരമായ ചോദ്യം നീക്കം ചെയ്യാനാകില്ലെന്ന് സ്പീക്കർ ; പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു

Jaihind Webdesk
Monday, June 7, 2021

തിരുവനന്തപുരം :  നിയമസഭയില്‍ ചോദ്യോത്തരവേള ബഹിഷ്‌കരിച്ച് പ്രതിപക്ഷം. പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യം നീക്കം ചെയ്യാത്തതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. ദുരന്തങ്ങളെ നേരിടാന്‍ പ്രതിപക്ഷം സഹകരിക്കുന്നില്ലെന്നായിരുന്നു പരാമര്‍ശം.

റൂൾസ് ഓഫ് പ്രൊസീജ്യർ അനുസരിച്ച് ഇത്തരം ചോദ്യം സഭയിൽ വരാൻ പാടില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ചോദ്യത്തിന് അനുമതി നിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ചോദ്യം നീക്കാനാകില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി.