സി.ഒ.ടി നസീര്‍ വധശ്രമം: പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Jaihind Webdesk
Tuesday, June 11, 2019

COT-Nazeer-2

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സി.ഒ.ടി നസീര്‍ വധശ്രമക്കേസ് അട്ടിമറിക്കാനും കുറ്റവാളികളെ രക്ഷിക്കാനും ശ്രമം നടക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു.
വധശ്രമത്തിന് പിന്നില്‍ സി.പി.എമ്മിന്റെ കറുത്ത കരങ്ങളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.പിയില്‍ യോഗി ചെയ്യുന്നതാണ് കേരളത്തില്‍ പിണറായി ചെയ്യുന്നത്. ഷംസീര്‍ വധശ്രമത്തിന് പിന്നിലുണ്ടെന്ന് നസീര്‍ മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അതേസമയം, സി.ഒ.ടി നസീറിന്റെ മൊഴി മൂന്ന് തവണ രേഖപ്പെടുത്തിയെന്നും ഒറ്റപ്പെട്ട സംഭവങ്ങളില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ സംഘത്തെ മാറ്റിയിട്ടില്ല. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.