ജമ്മു കശ്‌മീരിലെ സ്ഥിതി ഗുരുതരം; 22 ദിവസമായി ഭര്‍ത്താവിന്‍റെ മാതാപിതാക്കളുമായി ബന്ധപ്പെടാനായിട്ടില്ല; മരുന്നുണ്ടോയെന്ന് അറിയില്ല : ഊർമിള മണ്ഡോത്‌കർ

ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് മാത്രമല്ല പ്രശ്നമെന്നും അത് നടപ്പിലാക്കിയത് മനുഷ്യത്വം ഇല്ലാത്ത വിധത്തിലാണെന്നും കോൺഗ്രസ് നേതാവും നടിയുമായ ഊർമിള മണ്ഡോത്‌കർ. ആഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയത്. ഇതിന് മുന്നോടിയായി പ്രമുഖ നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ആശയവിനിമയ സംവിധാനങ്ങൾ വിച്ഛേദിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് 22 ദിവസമായി തന്റെ ഭർത്താവിന്റെ മാതാപിതാക്കളെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് ഊർമിള പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് മാത്രമല്ല പ്രശ്‌നമെന്നും അത് മനുഷ്യത്വരഹിതമായ വഴിയിലൂടെയാണ് ചെയ്തത് എന്നത് കൂടിയാണ് മറ്റൊരു പ്രശ്നമെന്നും ഊര്‍മ്മിള പറഞ്ഞു.

കശ്മീരില്‍ താമസിക്കുന്ന ഭര്‍ത്താവിന്‍റെ മാതാപിതാക്കളുമായി സംസാരിക്കാനാകുന്നില്ലെന്നും പ്രമേഹരോഗികളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരുമായ അവര്‍ക്ക് വീട്ടില്‍ മരുന്ന് ലഭ്യമാണോയെന്നു പോലും അറിയില്ലെന്നും അവരോട് കഴിഞ്ഞ 22 ദിവസമായി ഒന്ന് സംസാരിക്കാന്‍ പോലും ഭര്‍ത്താവിനോ തനിക്കോ സാധിച്ചിട്ടില്ലെന്നും ഊര്‍മ്മിള പറഞ്ഞു.

Urmila-Matondkar
Comments (0)
Add Comment