പുന്ന നൗഷാദ് വധം: പ്രതികളെ അറസ്റ്റ് ചെയ്യാത്തത് അതീവഗുരുതരമെന്ന് ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Thursday, August 1, 2019

തൃശൂര്‍: ചാവക്കാട് പുന്ന കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നൗഷാദ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ ഇതുവരെ പിടികൂടാത്തത് അത്ഭുതകരമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. നൗഷാദിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണെന്ന് അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ എത്രയും വേഗം നടപടിയെടുക്കണമെന്നും യഥാര്‍ഥ പ്രതികളെ കണ്ടെത്തി ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. അറസ്റ്റ് വൈകിയാല്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

നൗഷാദിന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടങ്കില്‍ പോലീസ് നേരത്തെ നടപടികളെടുക്കേണ്ടിയിരുന്നെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൊല്ലപ്പെട്ട നൗഷാദിന്റെ വസതിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.