ഊരിപ്പിടിച്ച വാളുമായല്ല ഊരിപ്പിടിച്ച ചെരുപ്പുമായാണ് ജനനായകന്‍ മുന്നോട്ടുപോകുന്നത്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഉമ്മന്‍ചാണ്ടിയുടെ പ്രവൃത്തി

Jaihind Webdesk
Wednesday, January 23, 2019

തിരുവനന്തപുരം: പിരിച്ചുവിട്ട എം.പാനല്‍ ജീവനക്കാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിലെത്തിയ ഉമ്മന്‍ചാണ്ടിയുടെ പ്രവൃത്തി ചര്‍ച്ചയാകുന്നു. സെക്രട്ടറിയറ്റ് പടിക്കല്‍ നിലത്ത് കിടന്ന് സമരം ചെയ്യുന്ന സമരക്കാര്‍ക്കിടയിലൂടെ ആ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഉമ്മന്‍ചാണ്ടി എത്തിയതും പ്രസംഗം കഴിഞ്ഞ് നിലത്തിരുന്ന് സമരം ചെയ്യുന്ന ആളുകളുടെ ഇടയിലൂടെ നടന്നു നീങ്ങുന്നതുമാണ് ചിത്രം. നിലത്തിരുന്ന സമരം ചെയ്യുന്നവരുടെ ദേഹത്ത് തട്ടാതിരിക്കാന്‍ ചെരുപ്പ് ഊരി കൈയില്‍ പിടിച്ചാണ് ഉമ്മന്‍ചാണ്ടി നടന്നത്. എന്നാല്‍ സമരക്കാര്‍ തന്നെ നിര്‍ബന്ധിച്ച് ചെരിപ്പ് തിരിച്ചിടീക്കാന്‍ ശ്രമിച്ചു. ഉമ്മന്‍ചാണ്ടിയുടെ എളിമയുടെ ഒരുദാഹരണം മാത്രമാണ് ഇതെന്നാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നവര്‍ വിശേഷിപ്പിക്കുന്നത്.