ശബരിമലയിലെ പ്രശ്നങ്ങൾക്ക് കാരണം സംസ്ഥാന സർക്കാരെന്ന് ഉമ്മൻ ചാണ്ടി

Jaihind Webdesk
Wednesday, November 14, 2018

Ommenchandy-Malappuram

വിശ്വാസങ്ങളെ മാനിക്കാതെ യുഡിഎഫ് നൽകിയ സത്യവാങ്ങ്മൂലം മാറ്റി നൽകിയ സംസ്ഥാന സർക്കാരാണ് ശബരിമലയിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി.

ഉത്തരവിന് സ്റ്റേ ഇല്ലെന്ന് പ്രഖ്യാപിച്ച ശേഷം മുഖ്യമന്ത്രി തന്നെ സർവ്വകക്ഷി യോഗം വിളിക്കുന്നതെന്തിന. സുപ്രീം കോടതി വിധിയാണ് എന്ന് മാത്രം മുഖ്യമന്ത്രി പറഞ്ഞ് കൊണ്ടിരുന്നാൽ പരിഹാരം ആവില്ല. ഇന്നലെ പറഞ്ഞ നിലപാടിൽ നിന്ന് മുഖ്യമന്ത്രി മാറണം. സർവ്വകക്ഷി യോഗത്തിലെ നിർദേശങ്ങൾ കേട്ടിട്ട് വേണം സർക്കാർ തീരുമാനം എടുക്കാനെന്നും ഉമ്മൻ ചാണ്ടി മലപ്പുറം അങ്ങാടി പുറത്ത് കെ.സുധാകരൻ നയിക്കുന്ന ജാഥയുടെ സ്വീകരണ പൊതുയോഗത്തിൽ പറഞ്ഞു.