എല്ലാം ശരിയാക്കാമെന്ന് പറഞ്ഞു വന്നവരാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയത്

Jaihind Webdesk
Monday, October 22, 2018

കേരളത്തിലെ എല്ലാ പ്രശ്നങ്ങ്ൾക്കും കാരണം ഇടതു സർക്കാരാണന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി. എല്ലാം ശരിയാക്കാം എന്ന പറഞ്ഞിട്ട് എല്ലാ പ്രശ്നങ്ങളും സൃഷ്ടിക്കുന്നത് സർക്കാരാണ്. ഓഖി ദുരന്തം, ഡാം തുറന്ന വിട്ട് പ്രളയം എല്ലാം സൃഷ്ടിച്ചത് സർക്കാരാണ്. അഴിമതി സാർവത്രികമായി.  നിലവിലെ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.  എ.ഐ.സി.സി. ആഹ്വാനപ്രകാരം തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ബൂത്ത് അടിസ്ഥാനത്തിൽ നടത്തുന്ന ശക്തി, ലോക് സമ്പർക്ക് അഭിയാൻ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റാഫേൽ അഴിമതിയെ കുറിച്ച് പ്രധാനമന്ത്രിക്ക് മിണ്ടാട്ടമില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.