വിശ്വാസികളുടെ വിശ്വാസം സംസ്ഥാന സർക്കാർ പിച്ചിചീന്തിയെന്ന് ഉമ്മൻചാണ്ടി

Jaihind News Bureau
Saturday, September 28, 2019

വിശ്വാസികളുടെ വിശ്വാസം സംസ്ഥാന സർക്കാർ പിച്ചിചീന്തിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി .
പാലായിൽ നേരിട്ടത് രാഷ്ട്രീയ തിരിച്ചടിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . കുറവൻകോണം മണ്ഡലം കമ്മിറ്റി കൺവെൻഷനും ഓഫീസും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

പാലായിൽ നേരിട്ട തോൽവിയിൽ നിരാശപെടേണ്ട കാര്യമോ ആത്മവിശ്വാസം നഷ്ടപ്പെടേണ്ട കാര്യമോ ഇല്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു.

സംസ്ഥാന സർക്കാർ ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി ചോദിച്ച് വാങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു .

അതേ സമയം കിഫ്ബിയിലും കിയാലിലും സി.എ.ജി. ഓഡിറ്റ് സർക്കാർ ഭയക്കുന്നതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വട്ടിയൂർക്കാവ് മണ്ഡലത്തിൽ കെ.മോഹൻകുമാറിന്‍റെ വിജയം ഉറപ്പാക്കി മുന്നോട്ട് പോകണമെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി വ്യക്തമാക്കി.