നിഷേധാത്മകമായ നടപടികൾക്ക് സർക്കാർ ജനങ്ങളോട് ഉത്തരം പറയേണ്ടി വരുമെന്ന് ഉമ്മൻചാണ്ടി

Jaihind Webdesk
Monday, July 1, 2019

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള നിഷേധാത്മകമായ നടപടികൾക്ക് സർക്കാർ ജനങ്ങളോട് ഉത്തരം പറയേണ്ടി വരുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി പറഞ്ഞു. സർക്കാർ നയങ്ങൾ തിരുത്തണമെന്നും അദ്ദേഹം നിയമസഭാ മാർച്ചിൽ പങ്കെടുത്ത് പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തികാധികാരങ്ങൾ കവർന്നെടുക്കുന്ന പിണറായി സർക്കാരിന്‍റെ തീരുമാനത്തിനെതിരെയായിരുന്നു കോൺഗ്രസിന്‍റെ നിയമസഭാ മാർച്ച്.  കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ആധ്യക്ഷതയിൽ നടന്ന മാർച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കേരളത്തിലെ കോൺഗ്രസ്സിന്‍റെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പങ്കെടുത്തു.