രമേശ് ചെന്നിത്തലയുടെ മകനെതിരായ കെ ടി ജലീലിന്‍റെ അടിസ്ഥാനരഹിതമായ ആരോപണം സമനില തെറ്റിയ പ്രതികരണമെന്ന് ഉമ്മൻചാണ്ടി

Jaihind News Bureau
Friday, October 18, 2019

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരെ കെ ടി ജലീൽ നടത്തിയ അടിസ്ഥാന രഹിതമായ ആരോപണം സമനില തെറ്റിയ പ്രതികരണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. തനിക്കെതിരെ ഉയർന്ന ആരോപണത്തിന് വിശ്വാസയോഗ്യമായ ഒരു മറുപടി പറയുവാൻ ഇല്ലാത്തതിനാലാണ് ജലീൽ മറിച്ചൊരു ആരോപണം ഉയർത്തിയത്. ഇതിലൂടെ തനിക്കെതിരെ ഉയർന്ന ആരോപണത്തെ ജയിൽ ശരിവച്ചിരിക്കയാണെന്ന് ഉമ്മൻചാണ്ടി കോന്നിയിലെ എനദിമംഗലത്ത് പറഞ്ഞു