മനുഷ്യമതിലും ന്യൂനപക്ഷ പങ്കാളിത്തവും സിപിഎമ്മിന് വൈകി വന്ന ബോധോദയം : ഉമ്മൻ ചാണ്ടി

webdesk
Saturday, December 22, 2018

സി പി എം നടത്തുന്ന വർഗീയ വനിതാ മതിൽ പൊളിയുമെന്ന് ബോധ്യപ്പെട്ടപ്പോഴാണ് മതന്യൂനപക്ഷങ്ങളെ കൂട്ടാൻ സർക്കാർ തീരുമാനിച്ചതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി. യഥാർത്ഥ്യം മനസിലാക്കിയ സി പി എമ്മിന് വൈകി വന്ന ബോധോദയമാണ് മനുഷ്യമതിലും ന്യൂനപക്ഷ പങ്കാളിത്തവും. സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്ന പാവങ്ങളെ പോലും ഭീഷണിപ്പെടുത്തി പണപ്പിരിപ്പിരിവു നടത്തി വർഗീയ മതിൽ നടത്തുന്നത് ഹീനമാണെന്നും വനിതാ മതിലിനെ എൻ എസ് എസ് എതിര്‍ക്കുന്നത് വിശ്വാസ സംരക്ഷണത്തിനും ആചാരാനുഷ്ഠാനങ്ങളുടെ നിലനിൽപ്പിനു വേണ്ടിയാണെന്നും ഉമ്മൻ ചാണ്ടി പ്രസ്താവനയിൽ പറഞ്ഞു.[yop_poll id=2]