ചിതറ കൊലപാതകത്തിൽ സി.പി എം പരിഹാസ്യരായെന്ന് ഉമ്മൻ ചാണ്ടി

Jaihind Webdesk
Tuesday, March 5, 2019

ചിതറ കൊലപാതകത്തിൽ സി.പി എം പരിഹാസ്യരായെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി. രാഷ്ട്രീയ കൊലപാതകം തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും  കേരളത്തിലും കേന്ദ്രത്തിലും രാഷ്ട്രീയ സാഹചര്യം കോൺഗ്രസിന് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.  കെപിസിസി മീഡിയാ കോർഡിനേഷൻ കമ്മറ്റിയുടെ മാധ്യമശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ ഊർജസ്വലമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവേണ്ട സമയമാണ് ഇതെന്നും കേരളത്തിലും കേന്ദ്രത്തിലും രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തൊഴിലില്ലായ്മ, വിലക്കയറ്റം എണ്ണ വില വർദ്ധന എന്നിവയിൽ ജനം വലയുന്നു.

സമാധാനം വേണമെന്ന് ആഗ്രഹിക്കുന്ന എല്ലാ കുടുംബങ്ങളെയും ബാധിക്കുന്നതാണ് കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകം. രാഷ്ട്രീയ കൊലപാതകങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചർച്ചാ വിഷയമാകുമെന്നും അദ്ദേഹം പറഞ്ഞു. ചിതറ കൊലപാതകം വ്യക്തി വിരോധമെന്ന് തെളിഞ്ഞതോടെ കോണ്‍ഗ്രസിനെതിരായി ഉപയോഗിക്കാനുള്ള ശ്രമം പൊളിഞ്ഞ് സിപിഎം പരിഹാസ്യരായെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ മാധ്യമങ്ങളോട് കാണിക്കുന്നത് അസഹിഷ്ണുതയാണെന്നും സത്യങ്ങൾ അംഗീകരിക്കാൻ മനസ്സു വേണമെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.