പ്രവര്‍ത്തകര്‍ക്ക് ആവേശമായി ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക് മടങ്ങിയെത്തി

Jaihind News Bureau
Thursday, October 10, 2019

വിദഗ്ധ പരിശോധനയ്ക്കുശേഷം തിരിച്ചെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ഉപതെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക്. ഇന്ന് മുതല്‍ 14 വരെയുള്ള തീയതികളില്‍ അഞ്ചു നിയോജകമണ്ഡലങ്ങളിലും ഉമ്മന്‍ ചാണ്ടി പര്യടനം നടത്തും. എല്ലാ ദിവസവും മൂന്നു മണി മുതലാണ് പര്യടനം. ഇന്ന് വട്ടിയൂര്‍ക്കാവിലും നാളെ കോന്നിയിലും 12ന് അരൂരിലും 13ന് എറണാകുളത്തും 14ന് മഞ്ചേശ്വരത്തും അദ്ദേഹം പര്യടനം നടത്തും.

വിദേശത്ത് നിന്ന് മടങ്ങിയ അദ്ദേഹത്തിന് സ്നേഹോഷ്മളമായ യാത്രയയപ്പാണ് വിമാനത്താവളത്തില്‍ നല്‍കിയത്.