കെ.സുധാകരന് പൂര്‍ണപിന്തുണ ; വിജയാശംസകള്‍ നേർന്ന് ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Tuesday, June 8, 2021

തിരുവനന്തപുരം : കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരന് എല്ലാവിധ വിജയാശംസകളും നേരുന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വിജയത്തിലേക്ക് നയിക്കാന്‍ അദ്ദേഹം സ്വീകരിക്കുന്ന നടപടികള്‍ക്ക് പൂര്‍ണ പിന്തുണ ഉണ്ടാകും.

പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ജനാധിപത്യ മാര്‍ഗത്തിലൂടെ ശക്തമായി തിരിച്ചുവന്ന ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. സുധാകരന്റെ നേതൃത്വത്തില്‍ അതു സാധ്യമാകുമെന്നു വിശ്വസിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.