പി.എസ്.സി റാങ്കു പട്ടിക റദ്ദാക്കുന്നത് പിന്‍വാതില്‍ നിയമനം നടത്താന്‍:ഉമ്മന്‍ചാണ്ടി

Jaihind News Bureau
Tuesday, September 1, 2020

പുതിയ ലിസ്റ്റ് നിലവില്‍ വരുന്നതിന് മുന്‍പ് പി.എസ്.സി റാങ്കു പട്ടിക റദ്ദാക്കുന്നത് പിന്‍വാതില്‍ നിയമനം നടത്താനെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി. മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുക ആയിരുന്നു അദ്ദേഹം. അനുവിന്‍റെ ആത്മഹത്യയ്‌ക്കെതിരായ ജനരോഷത്തില്‍ നിന്നും സര്‍ക്കാരിന് ഓടിയൊളിക്കാനാവില്ല. ഈ ആത്മഹത്യ സര്‍ക്കാര്‍ സൃഷ്ടിച്ചിതാണ്. സീനിയോറിറ്റി തര്‍ക്കം പരിഹരിച്ചിരുന്നെങ്കില്‍ ഇത്തരം ഒരു ദാരുണ സംഭവം ഒഴിവാക്കാമായിരുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കെ.പി.സി.സി മുന്‍ പ്രസിഡന്‍റ് എം.എം.ഹസ്സന്‍ പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന് നാരങ്ങനീര് നല്‍കി ഉപവാസം അവസാനിപ്പിച്ചു. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി,രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, വൈസ് പ്രസിഡന്‍റുമാരായ ശൂരനാട് രാജശേഖരന്‍, ശരത്ചന്ദ്ര പ്രസാദ്, മണ്‍വിള രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍രവി, പാലോട് രവി, മണക്കാട് സുരേഷ്, പഴകുളം മധു, എം.എം.നസീര്‍, എം.എല്‍.എമാരായ വി.എസ്.ശിവകുമാര്‍, എം.വിന്‍സന്‍റ്, ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍, പന്തളം സുധാകരന്‍, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവര്‍ പങ്കെടുത്തു.