ശശി തരൂരിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ആവേശം പകർന്ന് ഉമ്മൻചാണ്ടി

Jaihind Webdesk
Sunday, March 31, 2019

തിരുവനന്തപുരം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ആവേശം പകർന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി. മണ്ഡലത്തിലെ വിവിധ മേഖലാ കൺവെൻഷനുകൾ ഉത്ഘാടനം ചെയ്ത അദ്ദേഹം തരൂരിന്റെ ജനസമ്മതിയിൽ പൂർണ വിശ്വാസം പ്രകടിപ്പിച്ചു. ജനക്ഷേമ പദ്ധതികളാണ് എന്നും കോൺഗ്രസ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ വിവിധ പൊതുയോഗങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അക്രമ രാഷ്ട്രീയത്തിനും ജനദ്രോഹ നയങ്ങൾക്കുമെതിരെ ആഞ്ഞടിച്ച അദ്ദേഹം, ജനക്ഷേമം മാത്രമാണ് കോൺഗ്രസ് ലക്ഷ്യമെന്നും വ്യക്തമാക്കി.

ഇന്ധനവില വര്‍ധിച്ചപ്പോള്‍ മുൻ യു ഡി എഫ് സർക്കാർ അധിക നികുതി വേണ്ടെന്ന് വെച്ചു. ഇതിലൂടെ 678 കോടി രൂപയുടെ ആനുകൂല്യമാണ് ജനങ്ങൾക്ക് ലഭിച്ചത്.

ന്യായ് പദ്ധതി ദാരിദ്രത്തിനെതിരായ അവസാന പോരാട്ടമാണ്. ശബരിമല വിഷയത്തെ സി.പി.എമ്മും ബി.ജെ.പിയും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു.ഡി.എഫ് എന്നും വിശ്വാസികള്‍ക്ക് ഒപ്പമാണെന്നും വേണ്ടി വന്നാല്‍ നിയമപോരാട്ടം നടത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഉമ്മൻ ചാണ്ടി പങ്കെടുത്ത എല്ലാ പൊതുയോഗങ്ങളിലും വൻ ജനപങ്കാളിത്തമാണുണ്ടായത്.[yop_poll id=2]