കെ എം ഷാജി എംഎൽഎക്കെതിരായ മുഖ്യമന്ത്രിയുടെ പ്രതികരണം നിർഭാഗ്യകരം, വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണണം: ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Thursday, April 16, 2020

Oommen-Chandy

കെ എം ഷാജി എംഎൽഎക്കെതിരെ  മുഖ്യമന്ത്രി നടത്തിയ പ്രതികരണം നിർഭാഗ്യകരമായിപ്പോയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണാൻ മുഖ്യമന്ത്രി തയ്യാറാവണം. പ്രളയ ദുരിതാശ്വാസം അർഹരായവർക്ക്‌ ലഭിച്ചില്ല എന്നും കൃപേഷിന്‍റേയും, ശരത് ലാലിന്‍റേയും പ്രതികളെ രക്ഷിക്കാൻ സർക്കാർ ഫണ്ട് ചെലവാക്കിയതിലെയും ശരിയില്ലായ്മയാണ് ഷാജി ചൂണ്ടിക്കാണിച്ചത്. സർക്കാരിന്‍റെ  കൊവിഡ് 19 പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്‍റെ  പൂർണ പിന്തുണയുണ്ട്. പോരായ്മകൾ ചൂണ്ടിക്കാണിച്ചാൽ അതിനെ പോസിറ്റീവ് ആയി കാണാൻ ശ്രമിക്കണെമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.