ക്യാമ്പുകളില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് ഉമ്മന്‍ചാണ്ടി

ക്യാമ്പുകളില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി. കെ.പി.സി.സി.യുടെ നേതൃത്വത്തില്‍ കുട്ടനാട് നടത്തുന്ന ശുചീകരണ പ്രവര്‍ത്തനത്തിന് കാവാലത്ത് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥലത്തെ വ്യാപാരി വ്യവസായികളെ സന്ദര്‍ശിച്ച ഉമ്മന്‍ചാണ്ടി അവരുടെ പ്രശ്നങ്ങളും ചോദിച്ചറിഞ്ഞ ശേഷമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വന്‍ ജനപങ്കാളിത്തമാണ് ശുചീകരണ യജ്ഞത്തിന് ലഭിക്കുന്നത്.

SanitizationkpccOommenchandyKavalamCleaning
Comments (0)
Add Comment