പെരിയ കൊലപാതകം സി ബി ഐ അന്വേഷിക്കണമെന്ന് ഉമ്മൻ ചാണ്ടി

Jaihind Webdesk
Wednesday, February 20, 2019

പെരിയ കൊലപാതകം സി ബി ഐ അന്വേഷിക്കണമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. കൊലക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും ഉമ്മൻ ചാണ്ടി. കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച ശേഷം കാസർകോട്ട് കോൺഗ്രസ് ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻ ചാണ്ടി.

കൊലപാതകം നടന്നാൽ ആദ്യം സി പി എം നിഷേധിക്കും അതാണ് സി പി എമ്മിന്‍റെ പതിവെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി പറഞ്ഞു.മൃഗങ്ങളെ കൊല്ലുന്നതിനേക്കാൾ ക്രൂരമായാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ വെട്ടി കൊലപ്പെടുത്തിയത്.പീതാബരനെ ബലിയാടാക്കി തലയൂരാനാണ് സി പി എം ശ്രമിച്ചത്. പീതാബരന്‍റെ ഭാര്യയുടെ മൊഴി വന്നതോടെ അത് നടന്നില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ഭരണ പരാജയം മറച്ചുവെക്കാനാണ് സി പി എം അക്രമം അഴിച്ചുവിടുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നും മുൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കൊലപാതകത്തിന്റെ ഗൂഢാലോചന ഉൾപ്പടെ സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണൊയെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു.
എതിരാളികളെ അരിഞ്ഞ് വീഴ്ത്തുന്ന സി പി എം മ്മിനെതിരെ ജനാധിപത്യ രീതിയിൽ ശക്തമായി പ്രതികരിക്കണമെന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു.

കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ ഉൾപ്പടെയുള്ള നേതാക്കൾ ഉപവാസ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. വിവിധ കെ പി സി സി ഡി സി സി ഭാരവാഹികളും, പോഷക സംഘടനാ നേതാക്കളും ഉപവാസം സമരത്തിൽ പങ്കാളികളായി.