സംസ്ഥാനത്ത് അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കണം: ഉമ്മന്‍ചാണ്ടി

ഹർത്താൽ ജനങ്ങൾക്ക് വളരെയേറ ബുദ്ധിമുട്ടുണ്ടാക്കുന്ന സമര രീതിയെന്ന് ഉമ്മൻ ചാണ്ടി, ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കാൻ ആർക്കും അവകാശമുണ്ട്, അതിനോട് കോൺഗ്രസ് യോജിക്കുന്നു, മറ്റുള്ളവരുടെ അവകാശത്തെ നിഷേധിക്കുന്ന സമര രീതിയോട് കോൺഗ്രസ് യോജിക്കുന്നില്ലെന്നും ഉമ്മൻ ചാണ്ടി വയനാട്ടിൽ പറഞ്ഞു. മദ്യലോബികൾക്ക് അനുകൂലമായ നിലപാടുകളാണ് ഈ സർക്കാർ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.

ശബരിമല വിഷയത്തില്‍ മൂന്ന് ഹര്‍ത്താലുകളാണ്  ബിജെപി ആഹ്വാനം ചെയ്തത്. കഴിഞ്ഞ ദിവസം ബിജെപി നടത്തിയ ഹര്‍ത്താലില്‍ അയ്യപ്പ ഭക്തരടക്കം നിരവിധി  യാത്രികരാണ് ദുരിതമനുഭവിച്ചത്. പെട്ടന്ന് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പരീക്ഷകള്‍ മാറ്റി വച്ചത് വിദ്യാര്‍ത്ഥികളെയും ബുദ്ധിമുട്ടിലാക്കിയിരുന്നു.

oommen chandyhartalanti hartal
Comments (0)
Add Comment