ശശി തരൂരിനെതിരായ കേസ് : തെളിയുന്നത് ബിജെപിയുടെ ഫാസിസ്റ്റ് മുഖം ; കർഷകസമരം പൊളിക്കാനുള്ള ഗൂഢാലോചന : ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Saturday, January 30, 2021

 

തിരുവനന്തപുരം : ശശി തരൂരിനെതിരെ യുഎപിഎ ചുമത്തി രാജ്യദ്രോഹ കേസെടുത്തതിലൂടെ ബിജെപിയുടെ ഫാസിസ്റ്റ് മുഖമാണ് വ്യക്തമായതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രാഥമിക അന്വേഷണം പോലും നടത്താതെയുള്ള ഈ കിരാത നടപടിക്ക് പിന്നില് കര്ഷക സമരം പൊളിക്കാന് നടത്തുന്ന ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു.  കേന്ദ്ര സര്ക്കാരിന്‍റെ  കാര്ഷിക കരിനിയമങ്ങള്ക്കെതിരെ ജീവന് പണയം വെച്ച് പോരാടുന്ന രാജ്യത്തിന്‍റെ നട്ടെല്ലായ കര്ഷകര്ക്ക് പ്രണാമം അർപ്പിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഉമ്മൻ ചാണ്ടിയുടെ പിന്തുണക്ക് നന്ദി പറഞ്ഞ് തരൂരും രംഗത്തെത്തി. ‘താങ്ക് യൂ ഓസിച്ചേട്ടാ’ എന്നാണ് അദ്ദേഹം കമന്‍റായി കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

കോണ്ഗ്രസ് നേതാവ് ശശി തരൂരിനെതിരെ യു.എ.പി.എ ചുമത്തി രാജ്യദ്രോഹ കേസെടുത്തതിലൂടെ ബി.ജെ.പിയുടെ ഫാസിസ്റ്റ് മുഖമാണ് വ്യക്തമായത്. മുതിര്ന്ന മാധ്യമപ്രവര്ത്തകന് രാജ്ദീപ് സര്ദേശായി, നാഷണല് ഹെറാള്ഡിലെ മൃണാള് പാണ്ഡെ, ഖ്വാമി ആവാസ് എഡിറ്റര് സഫര് അഗ, കാരവാന് മാസിക സ്ഥാപക എഡിറ്റര് പരേഷ് നാഥ്, എഡിറ്റര് അനന്ത് നാഗ്, എക്‌സിക്യുട്ടീവ് എഡിറ്റര് വിനോദ് കെ. ജോസ് എന്നിവര്ക്കെതിരെയും രാജ്യദ്രോഹകുറ്റമാണ് ബിജെപി ഭരിക്കുന്ന യുപി സര്ക്കാര് ചുമത്തിയിരിക്കുന്നത്. പ്രാഥമിക അന്വേഷണം പോലും നടത്താതെയുള്ള ഈ കിരാത നടപടിക്ക് പിന്നില് കര്ഷക സമരം പൊളിക്കാന് നടത്തുന്ന ഗൂഢാലോചനയാണ്. കേന്ദ്ര സര്ക്കാരിന്റെ കാര്ഷിക കരിനിയമങ്ങള്ക്കെതിരെ ജീവന് പണയം വെച്ച് പോരാടുന്ന രാജ്യത്തിന്റെ നട്ടെല്ലായ കര്ഷകര്ക്ക് പ്രണാമം.