പരാജയത്തെ നിരാശയോടെയല്ല, വെല്ലുവിളിയോടെ ഏറ്റെടുക്കുന്നു ; വീഴ്ചകള്‍ പരിശോധിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Sunday, May 2, 2021

തിരുവനന്തപുരം : പരാജയത്തെ നിരാശയോടെയല്ല, വെല്ലുവിളിയോടെയാണ് ഏറ്റെടുക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജയിക്കുമ്പോൾ അഹങ്കരിക്കുകയും തോൽക്കുമ്പോൾ നിരാശപ്പെടുകയും ചെയ്താൽ രാഷ്ട്രീയത്തിൽ ശുഭകരമായി മുന്നോട്ടുപോകാനാവില്ല. പരാജയത്തെ നിരാശയോടെയല്ല, വെല്ലുവിളിയോടെ ഏറ്റെടുക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് ഒരു ജനാധിപത്യ പാർട്ടിയിൽ നടക്കുന്ന ചർച്ചകളുമായി മുന്നോട്ടുപോകും. വിവിധ തെരഞ്ഞെടുപ്പുകളെ ജനം വിവിധ രീതിയിലാണ് നോക്കിക്കാണുന്നത്. വീഴ്ചകൾ പരിശോധിക്കുകയും അത് ഗൗരവമായി നോക്കിക്കാണുകയും ചെയ്തിട്ടുണ്ട്, ഇനിയും അത് തുടരും. തോൽവി സംബന്ധിച്ച് വിശദമായി പരിശോധിക്കും.