ഖുർആനും രാഷ്ട്രീയവും കൂട്ടി കലർത്തരുത്; സമാധാനപരമായ സമരങ്ങൾ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്ന നിലപാട് അംഗീകരിക്കാനാകില്ല : ഉമ്മൻ ചാണ്ടി

Jaihind News Bureau
Friday, September 18, 2020

ഖുറാനും രാഷ്ട്രീയവും കൂട്ടി കലർത്തരുതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കെ.ടി.ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമാധാനപരമായ സമരങ്ങൾ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയാണെന്നും സമരങ്ങളോടുള്ള പൊലീസ് നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം
പറഞ്ഞു. കെ.ടി ജലീൽ വിഷയത്തിൽ കെ പി സി സി പ്രസിഡന്‍റിന്‍റെയും പ്രതിപക്ഷത്തിന്‍റെയും നിലപാടിനൊപ്പമാണ് താൻ എന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.