ഉമ്മൻചാണ്ടി സ്‌നേഹ സ്പർശം പദ്ധതി; പത്ത് കുടുംബങ്ങൾക്ക് ഒരു കൈതാങ്ങ്, തയ്യൽ മെഷീൻ വിതരണം

 

തിരുവനന്തപുരം: മന്ന ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി സ്നേഹ സ്പർശം പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത പത്ത് കുടുംബങ്ങൾക്ക് സൗജന്യമായി തയ്യൽ മെഷീൻ വിതരണം ചെയ്തു. ജഗതി പുതുപ്പള്ളി ഹൗസിൽ നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാ സംഗീത സംവിധായകൻ എം. ജയചന്ദ്രൻ തയ്യൽ മെഷീൻ വിതരണോദ്ഘാടനം നിർവഹിച്ചു.

മലയാള സിനിമ സംഗീതരംഗത്ത് മുപ്പത് വർഷങ്ങൾ പിന്നിടുന്ന എം. ജയചന്ദ്രനെ പൊന്നാട അണിയിച്ച് ആദരിച്ചു. മന്ന ചാരിറ്റബിൾ ട്രസ്റ്റ് ട്രസ്റ്റി ശ്രീമതി മറിയാമ്മ ഉമ്മൻ അധ്യക്ഷത വഹിച്ചു. മലയാള മനോരമ മുൻ ചീഫ് ഓഫ് ബ്യൂറോ ശ്രീ ജോൺ മുണ്ടക്കയം, എസ്പി ഹെൽത്ത്‌ ഗ്രൂപ്പ് ഡയറക്ടർ ശ്രീമതി എം. വനജ, മന്ന ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ഡോ.മറിയ ഉമ്മൻ തുടങ്ങിയവർ സംസാരിച്ചു.

 

 

Comments (0)
Add Comment