കോട്ടയം : ദൈവങ്ങളെ കൂട്ടുപിടിച്ചുള്ള സര്ക്കാരിന്റെ മലക്കം മറിച്ചില്‍ ജനങ്ങളെ ഭയന്നെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇന്ന് ഒപ്പമുണ്ടെന്ന് പറയുന്ന ദൈവങ്ങള്‍ ഇന്നലെവരെ ആരുടെ കൂടെയായിരുന്നെന്നും അദ്ദേഹം ചോദിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പമായിരുന്നെന്ന് കണ്ടില്ലേയെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് വന്‍വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് തുടക്കമിടും. സര്‍ക്കാര്‍ വിശ്വാസികളെ വഞ്ചിച്ചു. ശബരിമലയില്‍ സര്‍ക്കാരിന്റേത് ഇപ്പോഴും പഴയ നിലപാട് തന്നെ. ഖേദം പ്രകടിപ്പിച്ച കടകംപള്ളിയെ മുഖ്യമന്ത്രി തിരുത്തിയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കഴികെ ജോർജിയന്‍ പബ്ലിക് സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.