‘ഇത് ഏറ്റവും നിഷ്കളങ്കമായ പ്രകടനം’ ; കുരുന്നിന്‍റെ അനുകരണ വീഡിയോ പങ്കുവെച്ച് ഉമ്മന്‍ ചാണ്ടി ; വൈറല്‍

Jaihind News Bureau
Saturday, March 6, 2021

 

തിരുവനന്തപുരം : തന്നെ അനുകരിക്കുന്ന കുരുന്നിന്‍റെ വീഡിയോ സന്തോഷത്തോടെ ആസ്വദിക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഭാര്യ മറിയാമ്മ ഉമ്മനുമാണ്  സമൂഹമാധ്യമങ്ങളിലെ താരം. ഇപ്പോഴിതാ ഉമ്മന്‍ ചാണ്ടി തന്നെ അനുകരണ വീഡിയോ തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുകയാണ്. തന്നെ നിരവധിപ്പേർ അനുകരിക്കാറുണ്ട്. വിമർശനാത്മകമായി അവതരിപ്പിക്കാറുമുണ്ട്. എന്നാല്‍ അതെല്ലാം ആസ്വദിച്ചതിനേക്കാള്‍ എത്രയോ മടങ്ങാണ് ഈ നിഷ്കളങ്കമായ പ്രകടനം എന്ന് വീഡിയോ പങ്കുവെച്ച് അദ്ദേഹം കുറിച്ചു.

‘പൊതുപ്രവർത്തകനെന്ന നിലയിൽ ഒത്തിരിപ്പേർ എന്നെ അനുകരിക്കാറുണ്ട്; വിമർശനാത്മകമായി അവതരിപ്പിക്കാറുമുണ്ട്…അതെല്ലാം ആസ്വദിച്ചതിനേക്കാൾ എത്രയോ മടങ്ങാണ് ഈ നിഷ്കളങ്കമായ പ്രകടനം..’- ഉമ്മന്‍ ചാണ്ടി കുറിച്ചു. നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ പങ്കുവെച്ചത്.