മുന്നണിക്ക് പുറത്ത് ഉള്ളവരുമായി യുഡിഎഫിന് ഒരു തരത്തിലുള്ള ബന്ധവും ഇല്ലെന്ന് ഉമ്മൻ ചാണ്ടി

Jaihind News Bureau
Tuesday, December 1, 2020

മുന്നണിക്ക് പുറത്ത് ഉള്ളവരുമായി യുഡിഎഫിന് ഒരു തരത്തിലുള്ള ബന്ധവും ഇല്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വെൽഫെയർ പാർട്ടിയെ മാർക്‌സിസ്റ്റ് പാർട്ടി ഒപ്പം കൂട്ടിയിട്ടുണ്ട്. ഇടതുപക്ഷത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആളില്ലാത്ത അവസ്ഥയാണ്. അതേ സമയം
കോൺഗ്രസിൽ ഒരു കാലത്തും നേതൃ ക്ഷാമമുണ്ടാവില്ലെന്നും ഉമ്മൻ ചാണ്ടിപറഞ്ഞു. മലപ്പുറം പ്രസ്സ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.