സിബിഐ അന്വേഷണം രാഷ്ട്രീയപ്രേരിതം ; ഭയമില്ലെന്ന് ഉമ്മൻ ചാണ്ടി

Jaihind Webdesk
Tuesday, August 17, 2021

കോട്ടയം : സോളാർ കേസിലെ സിബിഐ അന്വേഷണത്തിൽ ഭയമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇപ്പോഴത്തെ അന്വഷണം  രാഷ്ട്രീയപ്രേരിതമാണ്. നിയമം നിയമത്തിന്‍റെ വഴിക്കുപോകും. ഇടതുസർക്കാർ അഞ്ച് വർഷം അന്വേഷിച്ച ശേഷം ഒരു നടപടിയും എടുത്തില്ല.  ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയിട്ടും ആരും കോടതിയെ പോലും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.