മുട്ടില്‍ വനംകൊള്ള : കർഷകരുടെ ആവശ്യത്തെ ചൂഷണം ചെയ്തെന്ന് ഉമ്മന്‍ചാണ്ടി

Jaihind Webdesk
Saturday, June 12, 2021

കോട്ടയം : മരം കൊള്ളയടിക്കാന്‍ കർഷകരുടെ ആവശ്യം ചൂഷണം ചെയ്തെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മരം മുറിക്കണമെന്ന് ആവശ്യം കർഷകർ നേരത്തെ ഉന്നയിച്ചിതിന്‍റെ  പേരിൽ ആണ് ചൂഷണം നടന്നത്. കൃഷിക്കാരുടെ ഭൂമിയിൽ മരം മുറിക്കാനുള്ള ഉത്തരവ് ദുർവിനിയോഗം ചെയ്തു. അന്വേഷണത്തെ മുൻധാരണയോടെ കാണാനില്ലന്നും  അന്വേഷണം നടക്കട്ടെ എന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.