ജാഗ്രതയോടെ എങ്ങനെ പ്രവാസികളെ തിരിച്ചെത്തിക്കാമെന്ന് സര്‍ക്കാര്‍ ചിന്തിക്കുന്നില്ല; മടങ്ങാനാഗ്രഹിക്കുന്നവരെ നാട്ടിലെത്തിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Tuesday, June 23, 2020

തിരുവനന്തപുരം: ജാഗ്രതയോടെ എങ്ങനെ പ്രവാസികളെ തിരിച്ചെത്തിക്കാമെന്ന് സര്‍ക്കാര്‍ ചിന്തിക്കുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരിച്ചെത്താനാഗ്രഹിക്കുന്നവരെ സര്‍ക്കാര്‍ ജാഗ്രത പാലിച്ച് നാട്ടിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സിഎംപി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ നടത്തുന്ന നിരാഹാര സത്യാഗ്രഹത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികളെ സമയത്ത് തിരിച്ചെത്തിച്ചിരുന്നെങ്കിൽ വിലപ്പെട്ട ജീവനുകൾ പലതും രക്ഷിക്കാമായിരുന്നു. പറയുന്നതല്ലാതെ സര്‍ക്കാര്‍ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നില്ല. ഒരു വരുമാനവുമില്ലാത്ത കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.