തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കിയത് മുന്നണി ധാരണ തെറ്റിച്ചതുകൊണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോട്ടയത്ത് കൃത്യമായ ധാരണ ഉണ്ടായിരുന്നു. ധാരണ നടപ്പാക്കിയാല്‍ യുഡിഎഫില്‍ തിരിച്ചെത്താമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് നാല് മാസത്തെ ശ്രമങ്ങളുണ്ടായി. ചര്‍ച്ചകളോട് ജോസ് കെ മാണിയുടെ പ്രതികരണം പ്രതികൂലമായിരുന്നു. യുഡിഎഫിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന അവസ്ഥയിലെത്തിയത് കൊണ്ടാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.