സൗജന്യകിറ്റ് തുടങ്ങിയത് യുഡിഎഫ് സർക്കാർ ; ഇടതുസർക്കാർ തുടക്കത്തില്‍ നിഷേധിച്ചു : ഉമ്മൻ ചാണ്ടി

Jaihind News Bureau
Friday, March 26, 2021

 

തൃശൂർ : ഇടതുമുന്നണിയുടെ ഏറ്റവും വലിയ അവകാശവാദമായ സൗജന്യകിറ്റ് തുടങ്ങിവച്ചത് യുഡിഎഫാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വിശേഷ ദിവസങ്ങളിൽ യുഡിഎഫ് സർക്കാർ നൽകിയ കിറ്റ് ഇടത് സർക്കാർ വന്നപ്പോൾ നിർത്തലാക്കി. പിന്നീട് പ്രളയത്തിന് ശേഷമാണ് പുനരാരംഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഴുവന്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്കും യുഡിഎഫ് സര്‍ക്കാർ സൗജന്യമായി അരി നൽകിയിരുന്നു. ഇപ്പോള്‍ രണ്ടുരൂപ അധികമായി അരിക്ക് നല്‍കണമെന്നും ഉമ്മന്‍ ചാണ്ടി തൃശൂരില്‍ പറഞ്ഞു.